1985 ഡിസംബറിലെ ഒരു നനുത്ത പ്രഭാതം, ഡിഗ്രീ ഇക്കനോമിക്സിലെ ചേട്ടന്മാർ വട്ടം കൂടി നില്ക്കുന്നു. എല്ലാവരുടെ കയ്യിലും ചുരുട്ടിപിടിച്ച മാസികകൾ ഉണ്ട്..ഫസ്റ്റ് ഗ്രൂപിലെ വിനോദ് ആണ് പറഞ്ഞത് ഇന്ന് പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 'മാ' വാരികകൾ കത്തിക്കുന്നുണ്ട്..ചേട്ടന്മാരോടൊപ്പം പ്രീ ഡിഗ്രിയിലെ വാനരന്മാരും ആലക്കൽ അച്ഛന്റെ (പ്രിൻസിപ്പൽ) റൂമിലേക്ക് കുതിച്ചു. അച്ഛൻ തറപ്പിച്ചു പറഞു; ഇത്തരം തോനിവാസങ്ങൾ ഞാൻ collageൽ അനുവദിക്കില്ല എന്ന്..കൂത്ത്‌പറമ്പിലെ ചേകവന്മാരുടെ രക്തം തിളച്ചു; ആൾ പിടിയനുണ്ടോ ആൾ ഭേദം! ഇൻർവൽ സമയത്ത് ആർപ്പ് വിളികളോടെ 'മാ' വാരികകൾ അഗ്നിക്കിരയാക്കി. ബെന്നിച്ചേട്ടൻ പ്രസംഗിച്ചു; നമ്മുടെ സഹോദരിമാർ മാ വാരികകൾ വായിച്ചു വഴി തെറ്റി പോവുന്നത്രേ....
2004 December, FIHALHOHI ISLAND RESORT, Maldives.
മാലദ്വീപിൽ റിസോർട്ടിൽ ജോലി ചെയ്യുന്ന സമയം; റൂമിൽ TV ഉണ്ട് പക്ഷെ സിംഹള and ഇംഗ്ലീഷ് ചാനൽ മാത്രം. ലൈബ്രറി ഒന്നും ഇല്ല...വായിക്കാൻ ശ്രീലങ്കയിൽ നിന്ന് വരുന്ന ഇംഗ്ലീഷ് പത്രം മാത്രം. അതു വായിച്ചാൽ ഭാരതീയന്റെ അഭിമാനം ഇല്ലാതാകും. അപ്പോഴാണ് ഒരു തമിഴ് സുഹൃത്ത് പറഞത്; 'ഡാക്ടർ മാലിയിൽ മലയാളം വീക്കിലി കിട്ടുമത്രേ!'
പിറ്റേ ദിവസം മാലി സിറ്റിയിലേക്ക് പോയ സപ്ലൈ ബോട്ടിലെ തമിഴന് മലയാളം മാസിക വാങ്ങാൻ 10 റൂഫിയ കൊടുത്തുവിട്ടു...
വൈകുന്നേരം സപ്ലൈ ബോട്ട് വന്നപ്പോൾ ഒരു കെട്ട് ആയുർ വേദിക് സ്പായിലും എത്തി...തുറന്നു നോക്കിയപ്പോൾ...20 വർഷം മുൻപ് നിർമലഗിരി കോളേജിൽ വെച്ച് കത്തിച്ച മനോരമയും മംഗളവും എന്നെ നോക്കി ചിരിക്കുന്നു..പിന്നീടുള്ള ആഴ്ചകളിൽ എന്റെ വായനയുടെ വിശപ്പ് അകറ്റാൻ ഇത് രണ്ടും ധാരാളം!....