....मासि मासि रजः स्त्रीणां रसजं स्त्रवति.... पञ्चाशत kshyam....ഇതു പഠിക്കുമ്പോഴാണ് ആയുർവേദ സപ്പ്ലിമെന്ററി യൂണിയനിൽ പെട്ട ഒരാൾക്ക് സംശയം വന്നത് ..ദ്വാദശത്തിൽ തുടങ്ങുന്ന സംഗതി പഞ്ചാശതത്തിൽ ക്ഷയിക്കുമത്രേ! ഈ കണക്ക് ശരിയാക്കുന്നില്ലല്ലോ? പഞ്ച = 5 ശതം = 100 . രചനയും ക്രിയയും ആദ്യ ചാൻസിൽ പാസ്സായ ബുജിയോട് ചോദിച്ചു , പുസ്തകപ്പുഴുവും മാർക്ക് മാത്രം ലക്ഷ്യമായിട്ടുള്ള അയാൾക്കും അറിയില്ല! സീനിയറായ നമ്പൂരിശ്ശനോടും ചോദിച്ചു , പണ്ടത്തെ സ്ത്രീകൾ 500 വയസ്സു വരെ ജീവിച്ചിരിക്കാം എന്ന് ആരോ ചൊറിഞ്ഞു. അർത്ഥം തിരഞ്ഞ് സമയം കളയല്ലേ എന്ന പ്രായോഗിക ഉപദേശവും വന്നു!' അനാട്ടമിയിൽ പുതുതായി വന്ന ടീച്ചറെ സമീപിച്ചു; ടീച്ചർക്കും അറിയില്ല ! അവസാനം ഭയത്തോടെ കോളജിലെ വിജ്ഞാനത്തിൻ്റെ അവസാന വാക്കായ അക്കിസാറിനെ സമീപിച്ചു. സ്വതസിദ്ധമായ , കുട്ടപ്പൻ ചിരിയോടെ ' അക്കിസാർ തൻ്റെ പോക്കറ്റിൽ തപ്പി ഒരു 50 രൂപയുടെ നോട്ട് പുറത്തെടുത്തു അതിൻ്റെ പിറകിൽ സംസ്കൃതത്തിലെഴുതിയത് വായിക്കാൻ പറഞ്ഞു , "പഞ്ചാശത് രൂപ്യകാണി എന്ന് ദേവനാഗിരിയിൽ. ഗോവിന്ദൻ വൈദ്യർക്ക് തെറ്റുപറ്റിയാലും റിസർവ് ബാങ്കിനു തെറ്റുപറ്റൂലാ എന്ന് സാർ. പത്തിന് അശത് എന്ന പര്യായമുണ്ടെന്നും, അമ്പതിനെ സൂചിപ്പിക്കാൻ പഞ്ച അശത് എന്ന വാക്കാണ് ഇവിടെ ഉപയോഗിക്കുന്നത് എന്നു സാർ ലളിതമായി പറഞ്ഞു തന്നു. ഇക്കാലത്ത് സംസ്കൃതം ശരിക്കും പഠിക്കാത്ത വിവരദോഷികളായ PhD യുള്ള പ്രഫസർമാർ പോലും പഞ്ചാശത്തിനെ പഞ്ചദശ എന്ന് മാറ്റിയെഴുതുന്നതായി കാണുന്നു. ഇതര ശാസ്ത്രങ്ങളിലും ഭാഷകളിലും സാറിൻ്റെ പാണ്ഡിത്യം അപാരം തന്നെ. 1990 ൽ സതീശൻ്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ് ക്ലബ്ബു രൂപികരിക്കാൻ പ്രചോദമേകിയതും സാറു തന്നെ (രാജാവിനെ പോലുള്ളവർ അതിനെ പുച്ഛിച്ചു തള്ളിയെങ്കിലും). ഒരു ശിഷ്യനെന്ന നിലയിൽ ഞാനൊരിക്കലും സാറിൻ്റെ മുന്നിൽ നിൽക്കാൻ യോഗ്യനല്ല, എങ്കിലും ആയുർവേദത്തിൽൻ്റെ ദ്രോണാചാര്യന് ഈ ഏകലവ്യൻ്റെ പ്രണാമം.
Subscribe to:
Post Comments (Atom)
No comments:
Post a Comment