Saturday, March 26, 2022

Yandex Taxi to Airport


 പതിവുപോലെ വിമാനത്താവളത്തിലേക്കു  യാൻഡക്സ് (Yandex) ടാക്സി ബുക് ചെയ്തു. അമേരിക്കൻ കമ്പനി കളായ ഓലയെയും യൂബറിനെയും ചെറുത്തു തോൽപിച്ച റഷ്യൻ കമ്പനിയുടെ അഭിമാന സംരംഭം. അവിശ്വസനീയ മായ വിലയിൽ ടാക്സി സർവീസ് നടത്തുന്ന കമ്പനിയുടെ ഡ്രൈവർമാർ മിക്കതും USSR ന്റെ ഭാഗമായിരുന്ന തെക്കൻ രാജ്യങ്ങളിൽനിന്നുള്ളവരാണ്.  നാട്ടിലെ ഓട്ടോറിക്ഷയെകൾ കുറഞ്ഞ നിരക്കുകൾ.  പ്രതീക്ഷതുപോലെ സുമുഖനായ ഒരു താജിക്കി ഡ്രൈവർ. ഇന്ത്യക്കാരോട് പ്രത്യേക സ്നേഹവും മമതയും ഇന്നും അവർക്കുണ്ട്, "തീ മുസൾ മാൻ? (Ты мусалман?) എന്ന ചോദ്യം ഇത്തവണ ഉണ്ടായില്ല. പതിവുപോലെ ബോളിവുഡ് ആയി വിഷയം, ഷാരൂഖ് ഖാന്റെ ആരാധകനാണ്, മുഖാമ്പോ (Mr ഇന്ത്യയിൽ അമരേഷ് പുരിയവതരിപ്പിച്ച കഥാപാത്രം) വിനെ പറ്റിയും ഡ്രൈവർക്ക് അറിയാം. ഡ്രൈവറുടെ പേര് നൂർ എന്നാണ്, വെളിച്ചം എന്നല്ലേ അതിനു അർത്ഥം എന്നു ചോദിച്ചപ്പോൾ അവൻ അത്ഭുതം കൂറി. ഇന്ത്യൻ സ്ത്രീകൾ പൊതുവെ സുന്ദരികളാണെന്നു നൂർ, റഷ്യക്കാരികളാണ് കൂടുതൽ സുന്ദരികളെന്നു ഞാനും! ഇൻഡ്യക്കരികൾക്കു കുറച്ചു വണ്ണം ഉണ്ട്, പെണ്ണായാൽ വണ്ണം വേണമത്രെ. ആദ്യമായി ട്ടാണ് അത്തരം ഒരു അഭിപ്രായം മോസ്‌കോ വിൽ നിന്നും കേട്ടത്👌 50 കിലോമീറ്റർ സഞ്ചരിക്കാൻ 1200 റൂബിൾ മാത്രം (800 രൂപക്ക് തുല്യം). നല്ലൊരു തുക ടിപ്പു കൂടി കൊടുത്തപ്പോൾ നൂറിനു ഇരട്ടി സന്തോഷം!

No comments: